Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKochiആശ ലോറന്‍സിന്റെ...

ആശ ലോറന്‍സിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി : എംഎം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുക്കാം

കൊച്ചി : മുതിർന്ന സിപിഎം നേതാവായിരുന്ന എംഎം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കുന്നതിനെതിരെ മകൾ ആശാ ലോറൻസ് നൽകിയ ​ഹർജി ഹൈക്കോടതി തള്ളി.ആശ ഈ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജിയില്‍ തീര്‍പ്പാകുന്നതുവരെ മൃതദേഹം സൂക്ഷിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

കോടതി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിനോട് തീരുമാനമെടുക്കാൻ ആവശ്യപ്പെട്ടിരുന്നു.തുടർന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ വാദങ്ങള്‍ കേട്ട ശേഷം മൃതദേഹം ഏറ്റെടുക്കാന്‍ തീരുമാനിച്ചു.ഇതിനെതിരെ ആശ നൽകിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്.അവസാനകാലത്ത് മകനോടൊപ്പമായിരുന്നു ലോറൻസ് കഴിഞ്ഞിരുന്നത് എന്നുള്ളതടക്കം കോടതി പരിഗണിച്ചു.മൃതദേഹം ക്രിസ്ത്യൻ മതാചാര പ്രകാരം പള്ളിയിൽ സംസ്കരിക്കണമെന്നായിരുന്നു ആശാ ലോറൻസിന്റെ ആവശ്യം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വേനൽക്കാല രോഗങ്ങൾക്കെതിരെ ഏറെ ശ്രദ്ധിക്കണം

തിരുവനന്തപുരം : കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്തരീക്ഷതാപം...

ആശമാരുടെ സമരം 50ാം ദിനത്തിലേക്ക് : മുടി മുറിച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പടിക്കൽ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ നടത്തിവരുന്ന സമരം തിങ്കളാഴ്ച അന്‍പതാം ദിവസത്തിലേക്ക് കടക്കുന്നു.സമരത്തെ അവഗണിക്കുന്ന സർക്കാറിന് മുന്നിൽ മുടി മുറിച്ചാണ് ആശമാർ ഇന്ന് പ്രതിഷേധിക്കുക.ഫെബ്രുവരി 10-ന്...
- Advertisment -

Most Popular

- Advertisement -