കൊച്ചി : പമ്പയിൽ കെഎസ്ആർടിസി ബസ് കത്തി നശിച്ച സംഭവത്തിൽ കെഎസ്ആർടിസിയോട് വിശദീകരണം തേടി ഹൈക്കോടതി.2025 വരെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുള്ള ബസാണ് കത്തി നശിച്ചതെന്ന് കെ.എസ്.ആർ.ടി.സി കോടതിയിൽ അറിയിച്ചു.അപകടത്തിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും.എരുമേലിയിലെ മിനി ബസ് അപകടത്തിലും കോടതി ഇടപെട്ടു. റോഡിന്റെ അവസ്ഥ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് ബോധവൽക്കരണം നടത്തണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.