ഗാന്ധിനഗർ: കർണാടകയ്‌ക്ക് പുറമേ ഗുജറാത്തിലും ഹ്യുമൻ മെറ്റാന്യൂമോ വൈറസ് ബാധ സ്ഥിരീകരിച്ചു .അഹമ്മദാബാദിലെ ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടു ദിവസം മുമ്പാണ് പനിയും ജലദോഷവും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് പോസിറ്റീവായത്. ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത എച്ച്എംപിവികേസുകൾ മൂന്നായി.കുട്ടികൾക്ക് ആർക്കും വിദേശയാത്രാ പശ്ചാത്തലമില്ല.