Friday, April 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിപണി ചൂഷണങ്ങളിൽ...

വിപണി ചൂഷണങ്ങളിൽ നിന്ന് കർഷകരെയും ഉപഭോക്താക്കളെയും സംരക്ഷിക്കാനാണ് ഹോർട്ടികോർപ്പ്  സ്റ്റാൾ: മന്ത്രി പി പ്രസാദ്

ആലപ്പുഴ : വിപണിയിലെ ചൂഷണങ്ങളിൽ നിന്ന് കർഷകരെയും ഉപഭോക്താക്കളെയും ഒരുപോലെ സംരക്ഷിക്കുന്ന മികച്ച സംവിധാനമാണ് ഹോർട്ടികോർപ്പ് പ്രീമിയം സ്റ്റാളുകളെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കളക്ടറേറ്റ് അങ്കണത്തിൽ പ്രവർത്തനം ആരംഭിച്ച  ഹോർട്ടികോർപ്പിന്റെ പ്രീമിയം സ്റ്റാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരിൽ നിന്ന് നേരിട്ട് ഗുണമേന്മയുള്ള പച്ചക്കറികൾ സംഭരിച്ച് മിതമായ നിരക്കിൽ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നവയാണ് ഇത്തരം സ്റ്റാളുകളെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ എഡിഎം ബി ജ്യോതിക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തുകൊണ്ട് ആദ്യ വില്പനയും മന്ത്രി നിർവഹിച്ചു.ആലപ്പുഴ നഗരസഭ പരിധിയിലെയും സമീപ പഞ്ചായത്തുകളിലെയും ചെറുകിട കർഷകരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികളും പഴവർഗങ്ങളുമാണ് സ്റ്റാളിൽ വില്പന നടത്തുന്നത്. ചെറുകിട കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന ഗുണമേന്മയുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് സ്റ്റആളിൽ നിന്ന് ലഭിക്കും.

പച്ചക്കറികൾക്ക് പുറമെ, ഹോർട്ടികോർപ്പിന്റെ തനത് ഉൽപ്പന്നങ്ങളായ തേൻ, ഹണി കോള എന്നിവയും കുട്ടനാടൻ അരി, വിവിധയിനം മില്ലറ്റുകൾ, മറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവയും സ്റ്റാളിൽ ലഭ്യമാണ്. ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവർത്തനം.ചടങ്ങിൽ കെഎൽഡിസി ചെയർമാൻ പി വി സത്യനേശൻ അധ്യക്ഷനായി.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ്: വരണാധികാരികൾക്കുള്ള പരിശീലനത്തിന് തുടക്കമായി

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി വരണാധികാരികൾക്കും ഉപവരണാധികാരികൾക്കും വിവിധ വിഷയങ്ങളിലുള്ള പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ കളക്ടർ അലക്സ് വർഗീസ്...

കോട്ടയത്ത് ബൈക്ക് ഓട്ടോയിൽ ഇടിച്ച് രണ്ടുപേർ മരിച്ചു

കോട്ടയം : കോട്ടയത്ത് ബൈക്ക് ഓട്ടോയിൽ ഇടിച്ച് രണ്ടു പേർ മരിച്ചു .മഠത്തുങ്കല്‍ രാജേഷ്, നടുവിലേതിൽ കിഷോർ എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ 9 മണിയ്ക്കായിരുന്നു അപകടം.കോരുത്തോട് അമ്പലക്കുന്ന് ഭാഗത്ത് ആണ് അപകടം നടന്നത്.ഓട്ടോ...
- Advertisment -

Most Popular

- Advertisement -