ന്യൂഡൽഹി : ഡല്‍ഹിയില്‍ വന്‍ വ്യാജ ടൂത്ത്‌പേസ്റ്റ് നിര്‍മ്മാണ യൂണിറ്റ് പിടികൂടി.പ്രമുഖ ടൂത്ത്‌പേസ്റ്റ് ബ്രാന്‍ഡായ ‘സെന്‍സോഡൈനിന്റെ’ പേരില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വില്‍പന നടത്തിയിരുന്നവരാണ് പിടിയിലായത് .സംഭവവുമായി ബന്ധപ്പെട്ട് യൂണിറ്റ് നടത്തിപ്പുകാരനായ ഹരി ഓം മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഹാവീർ വിഹാറിലെ ഒരു ഗോഡൗണിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ വ്യാജ ടൂത്ത് പേസ്റ്റ്, ഒഴിഞ്ഞ ട്യൂബുകൾ, പാക്കേജിംഗ് മെറ്റീരിയൽ, മെഷീനുകൾ, ബ്രാൻഡ് നാമമുള്ള പശ ടേപ്പുകൾ, അസംസ്കൃത വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു.യാതൊരുവിധ ലൈസന്‍സോ അംഗീകാര രേഖകളോ ഇല്ലാതെയാണ് ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.പ്രാദേശിക വിപണികളിലേക്കാണ് ഇവ പ്രധാനമായും വിതരണം ചെയ്തിരുന്നത്.






