തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. ചെയർമാന് ജില്ലാ ജഡ്‌ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്ക് ജില്ലാ ജഡ്‌ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും ശമ്പളം നൽകും.2016 മുതൽ മുൻകാല പ്രബല്യത്തോടെയാണ് ശമ്പള പരിഷ്കരണം.
മറ്റ് സംസ്ഥാനങ്ങളിലെ പി.എസ്. സി ചെയര്‍മാന്‍റെയും അംഗങ്ങളുടെയും സേവനവേതന വ്യവസ്ഥ പരിഗണിച്ച ശേഷമാണ് തീരുമാനം. മുൻപ് രണ്ട് തവണ നീട്ടിവെച്ച ശുപാർശയ്‌ക്കാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്.