Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഇടവേളയ്ക്ക് ശേഷം...

ഇടവേളയ്ക്ക് ശേഷം ജി സുധാകരൻ പാർട്ടി വേദിയിലേക്ക്

ആലപ്പുഴ:  മുതിർന്ന നേതാവ് ജി സുധാകരനെ പങ്കെടുപ്പിച്ചുള്ള സിപിഎം പരിപാടി ഇന്ന് കുട്ടനാട്ടിൽ നടക്കും. ഒരു ഇടവേളയ്ക്ക് ശേഷമാണ് ജി സുധാകരനെ പാർട്ടി പരിപാടിയിലേക്ക് ആലപ്പുഴയിലെ നേതൃത്വം ക്ഷണിക്കുന്നത്. പാർട്ടിയുടെ പോഷക സംഘടനയായ കെഎസ്‌കെടിയുവിൻറെ മുഖമാസിക ‘കർഷക തൊഴിലാളി’യുടെ വി എസ് അച്യുതാനന്ദൻ സ്മാരക പുരസ്കാര സമർപ്പണമാണ് പരിപാടി.

പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പരിപാടിയിൽ പങ്കെടുക്കും. നേതൃത്വവുമായി പരസ്യ പോരിലേക്ക് കടന്ന ജി സുധാകരനെ കഴിഞ്ഞ ദിവസം വീട്ടിൽ എത്തി നേതാക്കൾ അനുനയിപ്പിക്കുകയായിരുന്നു. കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാതയും ജില്ലാ സെക്രട്ടറി ആർ നാസറും നേരിട്ടെത്തിയായിരുന്നു പരിപാടിക്ക് ക്ഷണിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

മാവേലിക്കര : മുൻ മാവേലിക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം .ചെന്നിത്തല ചെറുകോൽ സ്വദേശിയാണ് .20 വർഷം മാവേലിക്കര എംഎൽഎ ആയിരുന്നു. രാജീവ് ഗാന്ധി...

പാലക്കാട്ട് കോഴിഫാമില്‍ വന്‍ തീപിടുത്തം : 3000 കോഴി കുഞ്ഞുങ്ങൾ വെന്തു ചത്തു

പാലക്കാട് : പാലക്കാട്ട് മണ്ണാർക്കാട് കോഴിഫാമില്‍ വന്‍ തീപിടുത്തം.3000 കോഴി കുഞ്ഞുങ്ങൾ വെന്തു ചത്തു.മണ്ണാർക്കാട് കോട്ടോപ്പാടം കണ്ടമംഗലത്ത് അരിയൂർ ഫൈസൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് ഇന്നലെ രാത്രി 10.30 യ്ക്ക് അഗ്നിബാധ...
- Advertisment -

Most Popular

- Advertisement -