ആലപ്പുഴ:ആലപ്പുഴ വെണ്മണിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. വെൺമണി പൂന്തല ശ്രുതി നിലയത്തിൽ ഷാജി ആണ് ഭാര്യ ദീപ്തിയെ വെട്ടിക്കൊന്ന ശേഷം കിടപ്പുമുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം.ഇവർക്ക് രണ്ടു മക്കളുണ്ട്. കുടുംബപ്രശ്നങ്ങളാണ് കാരണമെന്ന് പോലീസ് അറിയിച്ചു .മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.