ആലപ്പുഴ : ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവർ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് 10 ന് ആലപ്പുഴ എക്സൈസ് കമ്മിഷണർ ഓഫിസിലെത്തി മൊഴി നൽകാനാണു നോട്ടിസ് നൽകിയത്. മൂന്ന് പേരെയും പ്രത്യേകമായിരിക്കും ചോദ്യം ചെയ്യുക.ആലപ്പുഴ അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ എസ്. അശോക് കുമാറിൻ്റെ നേതൃത്വത്തിലാണു ചോദ്യം ചെയ്യൽ. ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്‌ലിമ സുൽത്താനയ്ക്ക് രണ്ടു നടന്മാരുമായും മോഡലുമായും ബന്ധമുണ്ടെന്നുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്.