തിരുവനന്തപുരം : ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് അവസരം ചോദിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജവഹർ വാർഡിലെ 12ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസിത കേരളം എന്ന ഒറ്റ ലക്ഷ്യം മുന്നോട്ടുവച്ചാണ് ബിജെപി വോട്ട് അഭ്യർത്ഥിച്ചത്.അല്ലാതെ നിയമസഭയിൽ പോയി ബഹളം വയ്‌ക്കാനോ കമ്പ്യൂട്ടർ തകർക്കാനോ സ്പീക്കറുടെ ടേബിളിൽ പോയി ഭരതനാട്യം കളിക്കാനോ അല്ല.വലിയൊരു മാറ്റം ജനങ്ങൾ സൃഷ്ടിക്കും എന്ന പൂർണ്ണ ആത്മവിശ്വാസം ഉണ്ട്.എല്ലാവരും ജനാധിപത്യ ഉത്സവത്തിന്റെ ഭാഗമാകണമെന്നും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.






