Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeEducationഐ.എച്ച്.ആർ.ഡി. പതിനൊന്നാം...

ഐ.എച്ച്.ആർ.ഡി. പതിനൊന്നാം ക്ലാസ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു.

കോട്ടയം: സംസ്ഥാനത്തെ ഐ.എച്ച്.ആർ.ഡി. ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ അടുത്ത അധ്യയനവർഷത്തെ (2024-25) പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വെബ്സൈറ്റ് മുഖേന ഓൺലൈനായും സ്‌കൂളുകളിൽ നേരിട്ടെത്തി ഓഫ്ലൈനായും സമർപ്പിക്കാം. രജിസ്ട്രേഷൻ ഫീസായ 110 രൂപ (എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് 55 രൂപ) ഓൺലൈനായി അതത് സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ട് മുഖേനയും സ്‌കൂൾ ക്യാഷ് കൗണ്ടറിൽ നേരിട്ടും അടയ്ക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കുന്നവർക്കു രജിസ്ട്രേഷൻ ഫീസ് അടച്ചശേഷം രജിസ്ട്രേഷൻ ഫീസ് അടച്ചതിന്റെ വിശദവിവരങ്ങൾ thss.ihrd.ac.in എന്ന ഓൺലൈൻ ലിങ്കിൽ നല്കേണ്ടതാണ്.

ഓഫ് ലൈനായി അപേക്ഷിക്കുന്നവർ അപേക്ഷയും അനുബന്ധരേഖകളും രജിസ്ട്രേഷൻ ഫീസും സഹിതം (രജിസ്ട്രേഷൻ ഫീസ് അതത് പ്രിൻസിപ്പാൾമാരുടെ പേരിലെടുത്ത ഡിമാന്റ് ഡ്രാഫ്റ്റായും സ്‌കൂൾ ക്യാഷ് കൗണ്ടറിലും അടയ്ക്കാവുന്നതാണ്) മേയ് 28 ന് വൈകുന്നേരം നാലുമണിക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളിൽ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷ മേയ് 28ന് വൈകിട്ട് അഞ്ചുമണിക്കകം സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആർ.ഡിയുടെ വെബ്സൈറ്റ് ആയ ihrd.ac.in ലും ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് email: itdihrd@gmail.com

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പേരുച്ചാൽ പാലവും അപകട ഭീഷണിയിലെന്ന് നാട്ടുകാരും യാത്രക്കാരും

കോഴഞ്ചേരി : കോഴഞ്ചേരി - റാന്നി റോഡിലെ പുതമൺ പാലത്തിൻ്റെ ബലക്ഷയത്തെ തുടർന്ന് വാഹനങ്ങൾ വഴി തിരിച്ചു വിട്ടതോടെ ഇപ്പോൾ പേരുച്ചാൽ പാലവും അപകട ഭീഷണിയിലെന്ന് നാട്ടുകാരും യാത്രക്കാരും. പാലവും സമാന്തര റോഡും...

Kerala Lotteries Results : 01-10-2024 Sthree Sakthi SS-435

1st Prize Rs.7,500,000/- (75 Lakhs) SK 115043 (KATTAPPANA) Consolation Prize Rs.8,000/- SA 115043 SB 115043 SC 115043 SD 115043 SE 115043 SF 115043 SG 115043 SH 115043 SJ...
- Advertisment -

Most Popular

- Advertisement -