ന്യൂഡൽഹി : അറസ്റ്റ് ചെയ്യപ്പെട്ട് 30 ദിവസം കസ്റ്റഡിയിലായി കിടന്നാൽ മന്ത്രി സ്ഥാനം നഷ്ടമാകുന്ന നിർണായക ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്രസർക്കാർ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കും .അഞ്ചോ അതിലധികമോ വർഷം ശിക്ഷ കിട്ടാവുന്ന കുറ്റത്തിന് അറസ്റ്റിലായി കസ്റ്റഡിയിലാകുന്നവർക്കാണ് നിർബന്ധിത രാജി ബാധമാക്കുന്നത്. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ ,മന്ത്രിമാർ എന്നിവർ ഏതെങ്കിലും കേസിൽ അറസ്റ്റിലായി മുപ്പത് ദിവസം ജയിലിൽ കിടന്നാൽ അവർ രാജി വച്ചില്ലെങ്കിലും സ്ഥാനം നഷ്ടമാകും.കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷായാണ് ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കുന്നത്.






