Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsഡിറ്റ് വാ...

ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ സ്വാധീനം: സംസ്ഥാനത്ത് തണുപ്പ് തുടരുന്നു

തിരുവനന്തപുരം: ഡിറ്റ് വാ ചുഴലിക്കാറ്റിന്‍റെ സ്വാധീന ഫലമായി സംസ്ഥാനത്തെ മിക്കജില്ലകളിലും ദിവസം മുഴുവൻ തണുത്ത അന്തരീക്ഷ സ്ഥിതി തുടരുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റിന്‍റെ ഭാഗമായുള്ള മേഘങ്ങൾ രണ്ടു ദിവസമായി കേരളത്തിന്‍റെ അന്തരീക്ഷത്തിന് മുകളിൽ നിൽക്കുന്നതാണ് പകൽ സമയത്ത് പോലും തണുത്ത കാലാവസ്ഥയ്ക്ക് കാരണം. വടക്കൻ കേരളത്തിൽ രാത്രിയും പുലർച്ചെയുമാണ് തണുപ്പ് അനുഭവപ്പെടുന്നത്. ഇന്ന് വെയിൽ ഉദിച്ചെങ്കിലും പൊതുവെ തണുത്ത അന്തരീക്ഷമായിരുന്നു.

എന്നാൽ തെക്കൻ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട അടക്കമുള്ള ജില്ലകളിൽ പകൽ സമയങ്ങളിൽ പോലും മൂടിക്കെട്ടിയ കാലാവസ്ഥയും തണുപ്പുമാണ്. നാളെയോടെ കാലാവസ്ഥയിൽ മാറ്റമുണ്ടായേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സർക്കാർ നാടകം അവസാനിപ്പിക്കണം : ഓർത്തഡോക്സ്‌ സഭ

കോട്ടയം : സുപ്രീം കോടതി വിധി നടപ്പിലാക്കുവാൻ ശ്രമിക്കാതെ, സർക്കാരും പോലീസ് വകുപ്പും ചേർന്ന് ഒരുക്കുന്ന നാടകം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മാധ്യമ വിഭാഗം പ്രസിഡൻറ് ഡോ. യൂഹാനോൻ...

ഇന്ത്യൻ പതാകയേന്തിയ 28 ചരക്ക് കപ്പലുകൾ ഹോർമുസ് കടക്കും

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യയുടെ 28 കപ്പലുകളും കടത്തിവിടുമെന്ന് ഇറാൻ. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ, ഇറാൻ, യുഎസ്, ഇസ്രായേൽ എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിലെ എല്ലാ പ്രധാന കക്ഷികളുമായും...
- Advertisment -

Most Popular

- Advertisement -