Saturday, April 5, 2025
No menu items!

subscribe-youtube-channel

HomeNewsKochiഅമ്മയിൽ മോഹൻലാൽ...

അമ്മയിൽ മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു : ഭരണസമിതി പിരിച്ചുവിട്ടു

കൊച്ചി : താരസംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി.പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചു വിട്ടു. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് മാധ്യമങ്ങളിൽ സംഘടന ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ധാർമ്മിക ഉത്തരവാദിത്വം മുൻനിർത്തി നിലവിലുള്ള ഭരണ സമിതി രാജി വെയ്ക്കുന്നുവെന്നും രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കുമെന്നും സംഘടനയുടെ വാർത്താകുറിപ്പിൽപറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു.പീഡന ആരോപണത്തെത്തുടർന്ന് അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ധിഖ് സ്ഥാനം രാജിവച്ചിരുന്നു.പിന്നാലെ ജോയിന്റ് സെക്രട്ടറിയായ നടൻ ബാബു രാജിന് നേർക്കും ലൈംഗിക പീഡന ആരോപണം ഉയർന്നിരുന്നു.ഇതോടെ ഒരു വിഭാ​ഗം അം​ഗങ്ങൾ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോടതി വിധി നടപ്പിലാക്കുവാൻ സർക്കാർ ബാധ്യസ്ഥർ : ഓർത്തഡോക്സ്‌ സഭ

കോട്ടയം : സുപ്രീംകോടതി വിധി നടപ്പിലാക്കുവാൻ പോലീസ് സംരക്ഷണം അനിവാര്യമാണെന്ന് ഹൈക്കോടതിയുടെ ഉത്തരവ് അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു. നാളുകളായി നടന്നുവന്ന കേസിന്റെ അന്തിമ തീർപ്പ്...

കേരളത്തില്‍ ഇതുവരെ 40 ശതമാനം പോളിങ്

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മെച്ചപ്പെട്ട പോളിങ്. ‌ഉച്ചയ്ക്ക് ഒരുമണിവരെ 40.21% പേർ പോളിങ് രേഖപ്പെടുത്തി. ആറ്റിങ്ങൽ, ആലപ്പുഴ, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് ഉയർന്ന പോളിങ്.കടുത്ത ചൂട് കാരണം പലരും വോട്ട്...
- Advertisment -

Most Popular

- Advertisement -