ചെന്നൈ : ചെന്നൈയിൽ വൈഎസ്ആർ കോൺഗ്രസിന്റെ രാജ്യസഭാ എംപിയുടെ മകൾ നടപ്പാതയിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി.സംഭവത്തിൽ രാജ്യസഭാ എംപി ബീഡ മസ്താൻ റാവുവിന്റെ മകൾ മാധുരിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ചെന്നൈ ബസന്ത് നഗറിലെ നടപ്പാതയ്‌ക്ക് സമീപം റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന ഊരൂർകുപ്പം സ്വദേശി സൂര്യ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കവേ മാധുരി ഓടിച്ചിരുന്ന കാർ പാതയോരത്ത് കിടന്നുറങ്ങിയ ഇയാളുടെ ദേഹത്ത് പാഞ്ഞുകയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സൂര്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.ചൊവ്വാഴ്ച മാധുരിയെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു .






