Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങരയിൽ അതിഥിത്തൊഴിലാളികൾ...

പെരിങ്ങരയിൽ അതിഥിത്തൊഴിലാളികൾ തമ്മിൽ കൂട്ടതല്ല്

തിരുവല്ല : പെരിങ്ങരയിൽ അതിഥിത്തൊഴിലാളികൾ തമ്മിൽ കൂട്ടതല്ല്. ഉത്രാടം മുതൽ തുടങ്ങിയ ചേരിതിരിഞ്ഞുള്ള അടിപിടിയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി അയച്ചു. തിരുവോണ ദിവസവും പരസ്പരം പോർവിളിയുമായി പെരിങ്ങര ജങ്ഷനിൽ തടിച്ചുകൂടി.

മാരാകായുധങ്ങളുമായി ചേരിതിരിഞ്ഞ് അറുപതോളം പേർ രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു അടിപിടി. സംഭവം കലശലായതോടെ പിൻതിരിപ്പിക്കാൻ ശ്രമിച്ച പ്രദേശവാസികൾക്ക് നേരേയും ഇവർ അസഭ്യവർഷം നടത്തി.

പോലീസ് എത്തുമെന്ന് അറിഞ്ഞ് ഇവർ താമസ സ്ഥലത്തുനിന്ന് കടന്നു. കഴിഞ്ഞ ദിവസം വൈകിട്ടും പെരിങ്ങര ജങ്ഷനിലും സംഘർഷ സാഹചര്യം ഉണ്ടായി. പോലീസ് എത്തുമെന്ന് അറിഞ്ഞതോടെ പരസ്പരം പിൻമാറുക ആയിരുന്നു. പശ്ചിമബംഗാൾ സ്വദേശികളാണെന്ന് പറയപ്പെടുന്ന ഇവരിൽ മിക്കവർക്കും തിരിച്ചറിയൽ രേഖകൾ ഇല്ലെന്നും, അധികൃതർ സംഭവത്തെ ഗൗരവമായി കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിറ്റുമിൻ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി  ബഹുജന മാർച്ച് നടത്തി

പുല്ലാട് : കോയിപ്രം പഞ്ചായത്തിലെ കടപ്രയിൽ പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ബിറ്റുമിൻ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി പ്ലാന്റിന് മുൻപിലേക്ക് ബഹുജന മാർച്ച് നടത്തി.ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. വികസനത്തിന്റെ...

സ്ത്രീകളിലെ അര്‍ബുദം : ക്യാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന് ഇന്ന് തുടക്കം

പത്തനംതിട്ട : ക്യാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്(04) വൈകിട്ട് നാലിന് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കുമ്പഴ എസ്റ്റേറ്റില്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ നിര്‍വഹിക്കും.മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
- Advertisment -

Most Popular

- Advertisement -