Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsതിരഞ്ഞെടുപ്പിന്റെ തിരിച്ചടിയില്‍...

തിരഞ്ഞെടുപ്പിന്റെ തിരിച്ചടിയില്‍ സർക്കാരും സഭയും കൊമ്പ് കോർത്ത്

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിരിച്ചടിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച യാക്കോബായ സഭ മുന്‍ നിരണം ഭദ്രാസനാധിപൻ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി.

പ്രളയവും മഹാമാരിയും എപ്പോഴും രക്ഷയ്ക്ക് എത്തണമെന്നില്ലെന്ന് ഗീവര്‍ഗീസ് കൂറിലോസ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ പ്രളയം വീണ്ടും വരണമെന്ന് പറയുന്ന ചില വിവരദോഷികള്‍ പുരോഹിതന്മാരുടെ ഇടയിലും ഉണ്ടാവുമെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാവുന്നതെന്ന് മുഖ്യമന്ത്രി കടന്നാക്രമിച്ചു.

പ്രളയമാണ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. ഇനി ഒരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ടെന്നാണ് ഒരു പുരോഹിതന്‍ പറഞ്ഞത്. നമ്മളാരും പ്രളയം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. ദുരന്തം ശരിയായ രീതിയില്‍ അതിജീവിക്കാന്‍ നാട് ഒറ്റക്കെട്ടായി നിന്നു. അത് കേരളത്തിന് മാത്രം കഴിയുന്നതാണ്, ഈ നാട് ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത നാടാണ് മുഖ്യമന്ത്രി പറഞ്ഞു.

കിറ്റ് രാഷ്ട്രീയത്തില്‍ ഒന്നിലധികം തവണ ജനം വീഴില്ലെന്നും പ്രളയവും മഹാമാരിയും എപ്പോഴും രക്ഷക്കെത്തണമെന്നില്ലെന്നും ധാര്‍ഷ്ട്യം തുടര്‍ന്നാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ വിമര്‍ശനം.

സാമ്പത്തിക നയങ്ങളിലെ പരാജയം, വളരെ മോശമായ പൊലിസ് നയങ്ങള്‍, മാധ്യമ വേട്ട, സഹകരണ ബാങ്കുകളില്‍ ഉള്‍പ്പെടെ നടന്ന അഴിമതികള്‍, പെന്‍ഷന്‍ മുടങ്ങിയത് അടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങള്‍, എസ്എഫ്ഐയുടെ അക്രമാസക്ത രാഷ്ട്രീയം തുടങ്ങിയ നിരവധി കാരണങ്ങള്‍ ഈ തോല്‍വിക്ക് നിദാനം ആണെന്നും ഗീവര്‍ഗീസ് കൂറിലോസ് വിമര്‍ശിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗുരു പഠിപ്പിച്ചത് മനുഷ്യനെ മനുഷ്യനായിക്കാണാൻ : സജി ചെറിയാന്‍

ചെങ്ങന്നൂര്‍: നവോത്ഥാന നായകരില്‍ ഒന്നാം നിരയിലുള്ള ശ്രീനാരായണ ഗുരു പഠിപ്പിച്ചത് മനുഷ്യനെ മനുഷ്യനായി കാണാനാണെന്ന് മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു. എസ്.എന്‍.ഡി.പി.യോഗം ചെങ്ങന്നൂര്‍ ടൗണ്‍ 97-ാം ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ...

ശിശുരോഗ വിദഗ്ധരുടെ ദേശീയ ശില്പശാല ബിലീവേഴ്സിൽ നടന്നു

തിരുവല്ല : ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് ദേശീയ പ്രസിഡന്റിന്റെ കർമ്മപദ്ധതികളുടെ ഭാഗമായി ഐഎപി പത്തനംതിട്ട ശാഖയുടെയും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഗുരുതര ശ്വാസകോശസാംക്രമിക രോഗങ്ങളുടെ ചികിത്സയും പ്രതിരോധവും...
- Advertisment -

Most Popular

- Advertisement -