Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAdoorപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പുനലൂർ അറക്കൽ ഇടയം ചന്ദ്രമംഗലത്ത് ചന്തു എന്ന് വിളിക്കുന്ന അനുലാലിനെ (26) അടൂർ അതിവേഗ കോടതി സ്പെഷൽ ജഡ്ജ് മഞ്ജിത്ത് 22 വർഷം കഠിനതടവും 120000 രൂപ പിഴയും വിധിച്ചു.

പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ വ്യാജ പേർ ഉപയോഗിച്ച് പരിചയപ്പെട്ട ശേഷം പണയം വച്ചിരുന്ന സ്വർണാഭരണങ്ങൾ പ്രതി എടുത്തു നൽകാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ചു സ്‌കൂളിൽ പോകാൻ ഇറങ്ങിയ പെൺകുട്ടിയെ അടൂർ ബസ് സ്റ്റാൻഡിലേക്ക് വിളിച്ചു വരുത്തി അവിടെ നിന്നും ബൈക്കിൽ ആലപ്പുഴയ്ക്ക് കൂട്ടിക്കൊണ്ടുപോയി ഒരു ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം 2000 രൂപ നൽകി അടൂരിൽ തിരികെ എത്തിച്ചു.

2022 ഫെബ്രുവരി പതിനഞ്ചിനാണ് സംഭവം നടന്നത്. അടൂർ സിഐ ആയിരുന്ന ടി.ഡി.പ്രജീഷ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്‌സോ ആക്ട് പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 24 സാക്ഷികളെ വിസ്തരിക്കുകയും 39 രേഖകൾ ഹാജരാക്കുകയും ചെയ്തു.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സ്മിതാ ജോൺ ഹാജരായി. പിഴത്തുക പ്രതി അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം പ്രതി എട്ടുമാസം കൂടി അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 23-08-2024 Nirmal NR-394

1st Prize Rs.7,000,000/- NF 609915 (KASARAGOD) Consolation Prize Rs.8,000/- NA 609915 NB 609915 NC 609915 ND 609915 NE 609915 NG 609915 NH 609915 NJ 609915 NK 609915...

കുറ്റൂരിൽ ഒന്ന് രണ്ട് വാർഡുകളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്തിലെ  ഒന്ന്, രണ്ട് വാർഡുകളിൽ ഭാഗികമായോ പൂർണമായോ നാളെ വൈദ്യുതി വിതരണം മുടങ്ങും. വഴിവിളക്കിന് പുതിയ ലൈൻ വലിക്കുന്നതിനാൽ ആണ്  വൈദ്യുതി മുടങ്ങുന്നതെന്ന്  അധികൃതർ അറിയിച്ചു.
- Advertisment -

Most Popular

- Advertisement -