Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaശക്തമായ മഴ...

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം-ആരോഗ്യവകുപ്പ്

ആലപ്പുഴ: ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട്  ഉണ്ടാകാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ പകർച്ച വ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസ് അറിയിച്ചു.

മലിനമായ മണ്ണിലും വെള്ളക്കെട്ടിലും എലിപ്പനിയുടെ രോഗാണുക്കൾ ഉണ്ടാകാം. ശരീരത്തിലെ നേർത്ത സ്തരങ്ങളിലൂടെയും മുറിവുകളിലൂടെയും ഇവ ശരീരത്തിൽ പ്രവേശിച്ച് എലിപ്പനിക്ക് കാരണമാകും. മലിനമായ ജലവുമായും മണ്ണുമായും സമ്പർക്കത്തിൽ വരുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നവരും ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരും  ഗംബൂട്ട് , കൈയ്യുറ എന്നിവ ധരിക്കേണ്ടതാണെന്നും അധികൃതർ സൂചിപ്പിച്ചു

പനി , ശരീര വേദന, ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടതാണ് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല തീര്‍ഥാടനം : കരുതല്‍ നിര്‍ദ്ദേശങ്ങളുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പത്തനംതിട്ട : ശബരിമല തീര്‍ഥാടകര്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുകയും ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകള്‍ നടത്തുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. മല കയറുമ്പോള്‍ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി ദര്‍ശനത്തിന്...

പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

വയനാട് : കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുൽ (18) ആണ് തൂങ്ങി മരിച്ചത്.മുട്ടിൽ സ്വദേശിയായ പെൺകുട്ടിയെ കാണാതായ പരാതിയെത്തുടർന്ന് ഇന്നലെ വൈകിട്ട്...
- Advertisment -

Most Popular

- Advertisement -