തിരുവനന്തപുരം : തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ മദ്യലഹരിയിൽ അമ്മയെ പൂട്ടിയിട്ട് മകന്‍ വീട് കത്തിച്ചു. രാവിലെയായിരുന്നു സംഭവം. വെഞ്ഞാറമൂട് പ്ലാക്കീഴ് കുന്നു മുകളില്‍ ബിനു (42) ആണ് മദ്യലഹരിയില്‍ സ്വന്തം വീട് കത്തിച്ചത്. അമ്മ വീടിനു പുറകുവശം വഴി ഇറങ്ങിയോടി.നാട്ടുകാരെത്തി തീ അണച്ചു.വീട്ടിലെ ടൈൽസും സാധന സാമഗ്രികളും കത്തി നശിച്ചിട്ടുണ്ട്.
രണ്ടുദിവസം മുൻപേ ഇയാൾ അമ്മയുടെ തലയില്‍ക്കൂടി ചൂടുവെള്ളം എടുത്തൊഴിച്ചിരുന്നു. മദ്യപിച്ചു കഴിഞ്ഞാൽ പരിസരവാസികൾക്ക് ശല്യമാണ് ബിനുവെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ വീടുകളിലെ ബള്‍ബുകളും ജനലുകളും അടിച്ചുതകര്‍ക്കുകയും മദ്യപിച്ച് ബഹളമുണ്ടാക്കുകയും ചെയ്യാറുണ്ട് . ഇയാൾക്കെതിരെ നേരത്തേ പൊലീസ് സ്റ്റേഷനിൽ നാട്ടുകാർ നിരവധി പരാതി നൽകിയിട്ടുണ്ട്. ഇയാൾ ജയിലിലും കിടന്നിട്ടുണ്ട്.
വെഞ്ഞാറമൂട് പോലീസിന്റെ സഹായത്തോടെ ബിനുവിനെ ലഹരിവിമോചന ചികിത്സയ്ക്കായി പേരൂര്‍ക്കടയിലേക്ക് കൊണ്ടുപോയി.