Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaരണ്ട് സര്‍ക്കാര്‍...

രണ്ട് സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ

ആലപ്പുഴ :  ജില്ലയിലെ രണ്ട് സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ (15)  വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിർവഹിക്കും. നീര്‍ക്കുന്നം എസ്.ഡി.വി. ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍, ആലപ്പുഴ ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്.എല്‍.പി. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് നടക്കുക. ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷനാകും.

ഒരു കോടി രൂപ ചെലവഴിച്ചു നിര്‍മ്മിച്ച നീര്‍ക്കുന്നം എസ്.ഡി.വി. ഗവ. യു.പി. സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം രാവിലെ 10.00നും, പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ഫണ്ട് 2.20 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആലപ്പുഴ ഗവ. മോഡല്‍ എച്ച്.എസ്.എസ്.എല്‍.പി. സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം പകല്‍ 11 മണിക്കുമാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അച്ചൻകോവിലാറ്റിൽ  കുളിക്കാനിറങ്ങിയ യുവാവിനെ  കാണാതായി

പത്തനംതിട്ട : അച്ചൻകോവിലാറ്റിൽ ഓമല്ലൂർ ആറാട്ടുപുഴ ഭാഗത്ത് കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇന്ന് വൈകിട്ടാണ് സംഭവം. ഇലന്തൂർ വാര്യാപുരം സ്വദേശി വിഷ്ണു (27) ആണ് ഒഴുക്കിൽപ്പെട്ടത്. പത്തനംതിട്ട ഫയർ ഫോഴ്സ് യൂണിറ്റിലെ സ്കൂബാ...

കിടപ്പുരോഗിയായ വയോധികയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

എറണാകുളം: മൂവാറ്റുപുഴയിൽ കിടപ്പുരോഗിയായ വയോധികയെ ഭർത്താവ് കഴുത്തറുത്തു കൊന്നു.മൂവാറ്റുപുഴ വാഴപ്പിള്ളി നിരപ്പിൽ കത്രിക്കുട്ടി (85) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.സംഭവത്തിൽ ഭർത്താവ് ജോസഫിനെ (88) പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ഒരു വർഷമായി...
- Advertisment -

Most Popular

- Advertisement -