Friday, November 13, 2026
No menu items!

subscribe-youtube-channel

HomeNewsവളർത്തു കോഴികളെ...

വളർത്തു കോഴികളെ കൊല്ലുകയും  കോഴിക്കൂട് ഭാഗീകമായി തകർക്കുകയും ചെയ്ത സംഭവം: വീട്ടുടമ പോലീസിൽ പരാതി നൽകി

തിരുവല്ല : വളർത്തു കോഴികളെ കൊല്ലുകയും കോഴിക്കൂട് ഭാഗീകമായി തകർത്ത നിലയിലും കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമ പോലീസിൽ പരാതി നൽകി. കാവുംഭാഗം  മുണ്ടാറ്റും കുഴിയിൽ എം ജെ ജോണിന്റെ  വീട്ടിലാണ് വളർത്തു കോഴികളെ കൊന്ന നിലയിലും  കോഴിക്കൂട് ഭാഗികമായി തകർക്കുകയും കോഴിക്കുള്ള തീറ്റയും  കൃഷി ചെയ്തിരുന്ന വാഴകളും  നശിപ്പിച്ച നിലയിലും  കണ്ടെത്തിയത്. വെളളിയാഴ്ച രാവിലെ വീട്ടുടമ പുറത്ത് ഇറങ്ങിയപ്പോൾ  കോഴിക്കൂടിന് വെളിയിലും അകത്തുമായി കോഴികളെ കൊന്ന നിലയിൽ കണ്ടെത്തിയത്.

തുടർന്ന് കൗൺസിലറെ വിവരം അറിയിക്കുകയും കൗൺസിലർ ശ്രീലേഖ ശ്രീനിവാസ് പോലീസിൽ അറിയുകയും, കുടുംബം പരാതി നൽകുകയും ചെയ്തു. ശാരീരിക ബുദ്ധിമുട്ടുള്ള വീട്ടു ഉടമസ്ഥനും  ഭാര്യയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ചുറ്റുമതിലുള്ള വീട്ടിൽ  സമീപവാസികളോ മറ്റുള്ളവരുമായോ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല. കുറ്റക്കാരെ കണ്ടെത്തി വേണ്ട ശിക്ഷ നൽകണമെന്ന്  വാർഡ് കൗൺസിലർ ആവശ്യപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ ആക്കുന്നതിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡൽഹി : സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് "കേരള" എന്നതിന് പകരം ‘കേരളം’ എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി .2024 ജൂണിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യർത്ഥിക്കുന്ന...

ജനറൽ ആശുപത്രി ഭരണത്തിന് കമ്മിറ്റി രൂപീകരിക്കാൻ ജില്ലാ പഞ്ചായത്തിന് ഹൈക്കോടതി അനുമതി നൽകി.

പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രി ഭരണത്തിന് കമ്മിറ്റി രൂപീകരിക്കാൻ ജില്ലാ പഞ്ചായത്തിന് ഹൈക്കോടതി അനുമതി . പുതിയ കമ്മിറ്റി രൂപീകരിക്കും വരെ ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള സ്ഥിതി തുടരാനും...
- Advertisment -

Most Popular

- Advertisement -