Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ലോഡ്...

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി: ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് പ്രഖ്യാപനം

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തി. രാത്രി അര മണിക്കൂറാണ് ലോഡ് ഷെഡ്ഡിങ്. വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെയായിരിക്കും വൈദ്യുതി നിയന്ത്രണമെന്ന് കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം. വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് എത്തി.

വൈകിട്ട് 6 നും പത്തിനുമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോർഡിലേക്ക് ഉയർന്നു. ഏപ്രിൽ 23ന് രാത്രി 10:30ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകത കുതിച്ചുയരുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്‌ 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണാപഹരണ കേസ്: എസ്ഐടിയുടെ പരിശോധന സന്നിധാനത്ത് ഇന്ന്

പത്തനംതിട്ട: ശബരിമല സ്വർണാപഹരണ കേസുമായി ബന്ധപ്പെട്ട എസ് ഐടി യുടെ സ്വർണ പരിശോധന ഇന്ന് സന്നിധാനത്ത് നടക്കും. പ്രഭാമണ്ഡലം ഇളക്കി സാംപിളുകൾ ശേഖരിക്കുന്നത് വൈകിട്ട് 5 ന് ആരംഭിക്കും. കട്ടിളപ്പാളിയുടെ മുകളിലാണ് പ്രഭാമണ്ഡലം. കട്ടിളപ്പാളിയുടെ...

സൗജന്യ പരിശീലനം

പത്തനംതിട്ട: എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ 10 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് നിര്‍മാണ പരിശീലനം ആരംഭിക്കുന്നു....
- Advertisment -

Most Popular

- Advertisement -