Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യ- പാകിസ്താൻ...

ഇന്ത്യ- പാകിസ്താൻ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

ന്യൂഡൽഹി : ഇന്ത്യ- പാകിസ്താൻ വെടിനിർത്തലിന് ധാരണയായെന്ന് കേന്ദ്രം. ഇന്ന് വൈകീട്ട് അഞ്ചുമണിമുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന നടത്തിയത്. വൈകിട്ട് 5 മണിയോടെ ഇരു രാജ്യങ്ങളും കര–വ്യോമ–സമുദ്ര മാർഗമുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിച്ചുവെന്ന് വിക്രം മിസ്രി അറിയിച്ചു .

പാക്ക് ഡിജിഎംഒ ഇന്ത്യൻ ഡിജിഎംഒയെ ഉച്ചകഴിഞ്ഞ് 3.35ന് വിളിച്ചിരുന്നു. കരയിലൂടെയും ആകാശമാര്‍ഗവും സമുദ്രത്തിലൂടെയും ഉള്ള പൂര്‍ണ വെടിനിര്‍ത്തലിന് ഇരുവരും തമ്മില്‍ തീരുമാനത്തിലെത്തിയതായും തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് ഇരു ഡിജിഎംഒകളും വീണ്ടും ചർ‍ച്ച നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു .

നേരത്തെ ,അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് ധാരണായായെന്ന് പ്രഖ്യാപിച്ചിരുന്നു .രാത്രി മുഴുവൻ നീണ്ട കൂടിയാലോചനകളെത്തുടർന്നാണ് തീരുമാനമെന്നും ട്രംപ് പറഞ്ഞിരുന്നു. പിന്നാലെ വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെന്ന് ഇന്ത്യയും പാകിസ്ഥാനും അറിയിച്ചു .തീരുമാനത്തിൽ മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിഷേധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദീപാവലി ആഘോഷം: പ്രത്യേക ട്രെയിന്‍ സര്‍വീസ് ഒരുക്കി റെയിവെ

കൊല്ലം: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി  ബംഗളൂരു-കൊല്ലം പാതയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച്‌ റെയില്‍വെ. ഒക്ടോബര്‍ 16ന് ബംഗളൂരു എസ്‌എംവിടി സ്റ്റേഷനില്‍ നിന്നും വൈകീട്ട് മൂന്നു മണിക്ക് പുറപ്പെടുന്ന ബംഗളൂരു-കൊല്ലം എക്സ്പ്രസ് (06561)...

പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഇന്ന്

ചങ്ങനാശ്ശേരി: പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ  പത്ത് നാൾ നീണ്ടു നിന്നിരുന്ന  തിരുവുത്സവത്തിന് ഇന്ന് കൊടിയിറങ്ങും. തന്ത്രി കുഴിക്കാട്ട് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, മേൽശാന്തി ഈശ്വരൻ നാരായണൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം...
- Advertisment -

Most Popular

- Advertisement -