Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiമുംബൈ ഭീകരാക്രമണ...

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയുമായി ഇന്ത്യൻ സംഘം അമേരിക്കയിൽ നിന്ന് പുറപ്പെട്ടു

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണ (64)യുമായി ഇന്ത്യൻ സംഘം അമേരിക്കയിൽ നിന്ന് പുറപ്പെട്ടുവെന്ന് റിപ്പോർട്ട്. നാളെ പുലർച്ചെയോടെ തഹാവൂർ റാണ ഇന്ത്യയിലെത്തുമെന്നാണ് വിവരം. ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് റാണ സമർപ്പിച്ച ഹർജി യുഎസ് സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് മൂന്ന് മുതിർന്ന ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉദ്യോഗസ്ഥരും മൂന്ന് രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം അമേരിക്കയിൽ എത്തിയത്.

ലഷ്കർ ഇ ത്വയ്ബയുടെ സജീവ പ്രവർത്തകൻ ആയിരുന്ന തഹാവൂർ റാണ പാക്കിസ്ഥാൻ വംശജനും കനേഡിയൻ പൗരനുമാണ്. 2008 നവംബറിൽ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനായ പാകിസ്താനി അമേരിക്കൻ ഭീകരൻ ദാവൂദ് ​ഗിലാനിക്ക് യാത്രാ രേഖകൾ സംഘടിപ്പിച്ച് നൽകിയത് തഹാവൂർ റാണയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അസുഖബാധിതനാണെന്നും ഇന്ത്യയ്ക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ട് മാർച്ചിൽ തഹാവൂർ റാണ നൽകിയ അപേക്ഷ യുഎസ് സുപ്രീംകോടതി നിരസിച്ചിരുന്നു.

ഇന്ത്യയിലെത്തുന്ന റാണയെ കസ്റ്റഡിക്കായി ന്യൂഡൽഹിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും.പിന്നീട് മുംബൈ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡെങ്കിപ്പനി : പ്രതിരോധിക്കാം

പത്തനംതിട്ട : ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, പ്രതിരോധിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി ഇന്ന് ദേശീയ ഡെങ്കിപ്പനി ദിനമായി ആചരിക്കും. "സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം" എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. ഈഡിസ്...

സാധാരണക്കാരുടെയും കൃഷിക്കാരുടെയും കച്ചവടക്കാരുടെയും ക്ഷേമം മുൻ നിർത്തിയുള്ള ബജറ്റ് : വി എ സൂരജ്

പത്തനംതിട്ട : സാധാരണക്കാർ, കർഷകർ, തെരുവ് കച്ചവടക്കാർ, മധ്യ വർഗ്ഗത്തിലുള്ളവർ ഉൾപ്പെടെയുള്ളവരുടെ ഉന്നമനവും ലക്ഷ്യമിട്ടുള്ള ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്നും രാജ്യത്ത് പുത്തൻ ഉണർവേകുന്ന, മുഴുവൻ ജനങ്ങളുടെയും ഉന്നമനം ലക്ഷ്യമിട്ടുള്ള ഈ...
- Advertisment -

Most Popular

- Advertisement -