Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകെ എസ്...

കെ എസ് ആർ ടി സിയിൽ 500 രൂപക്ക് ഇൻഡസ്ട്രിയൽ വിസിറ്റ് : മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം : സ്‌കൂൾ വിദ്യാർഥികൾക്ക് ഒരു ദിവസം ഭക്ഷണമുൾപ്പെടെ വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിന് കെ എസ് ആർ ടി സി തുടക്കം കുറിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.

ഉച്ച ഭക്ഷണം ഉൾപ്പെടുന്ന ടൂറിന് 500 രൂപയിൽ താഴെയായിരിക്കും ചാർജ്. രാവിലെ പുറപ്പെട്ട് വൈകിട്ട് തിരികെ എത്തുന്ന രീതിയിലാണ് ക്രമീകരണം. വ്യവസായ സ്ഥാപനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉപയോഗിക്കും. അടുത്തഘട്ടത്തിൽ കോളേജ് വിദ്യാർഥികൾക്കുൾപ്പെടെ ഈ സേവനം ലഭ്യമാക്കും.

112 കേന്ദ്രങ്ങളിൽ നിന്നും ശബരിമല ബജറ്റ് ടൂറിസം പദ്ധതിക്കും കെ എസ് ആർ ടി സിയിൽ തുടക്കമായി. ശബരിമല ദർശനം കഴിഞ്ഞ് തിരികെ എത്തിക്കുന്ന രീതിയിൽ ക്ഷേത്രങ്ങൾ ക്രേന്ദ്രീകരിച്ചാണ് സർവീസുകൾ ആരംഭിക്കുക. നിലവിൽ പമ്പയിൽ നന്നായി കെ എസ് ആർടി സി സർവീസുകൾ ക്രമീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡ്രൈംവിഗിന്റെ ശാസ്ത്രീയ രീതികളും മോക്ക് ടെസ്റ്റുകളും ഉൾപ്പെടുന്ന ഗതാഗത വകുപ്പിന്റെ പുതിയ മൊബൈൽ ആപ്പ് ഉടൻ നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു. ഇതിൽ ഡ്രൈവിംഗുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളും പഠിപ്പിക്കുന്ന വീഡിയോകൾ ഉൾപ്പെടും. റോഡ് സേഫ്റ്റിയും കെ എസ് ആർ ടി സി റിസർവേഷനുമടക്കമുള്ള മുഴുവൻ സേവനങ്ങളും ഉൾപ്പെടുന്ന മറ്റൊരു മൊബൈൽ ആപ്പിക്കേഷനും ഉടൻ നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു

ട്രാഫിക് സിഗ്‌നൽ ലൈറ്റുകളുടെ സമയക്രമത്തിലെ അപാകത പരിഹരിച്ചു കൊണ്ട് പലയിടങ്ങളിലും പരിപാലനച്ചുമതല ഗതാഗത വകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. അങ്കമാലി, പന്തളം, കാലടി ഉൾപ്പെടെ പല പ്രദേശങ്ങളിലും നിലവിലുണ്ടായിരുന്ന ഗതാഗത കുരുക്ക് പരമാവധി ഒഴിവാക്കാൻ ഇതിലൂടെ കഴിഞ്ഞതായും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉത്രശ്രീബലി ഉച്ചശ്രീബലി ആഘോഷങ്ങൾക്ക് തുടക്കമാകുന്നു : ആലംതുരുത്തി ഭഗവതിയുടെ ജിവിത പൂജ നടന്നു

തിരുവല്ല :  ചരിത്രപ്രസിദ്ധമായ ഉത്രശ്രീബലി ഉച്ചശ്രീബലി ആഘോഷങ്ങളുടെ ഭാഗമായി ഇടിഞ്ഞില്ലം  ആലംതുരുത്തി ക്ഷേത്രത്തിൽ ഭഗവതിയുടെ  ജിവിത പൂജിച്ചു. ഇന്ന് രാവിലെ 9.15 നും 10.15നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം  രക്ഷാധികാരികളായ  ഞാഴപ്പള്ളി ഇല്ലത്തെ...

അയ്യപ്പ ക്ഷേത്രങ്ങളിലൂടെ  തീർത്ഥാടനം പൂർത്തീകരിച്ചു മടങ്ങുവാൻ കെ.എസ്.ആർ.ടി.സി അവസരമൊരുക്കുന്നു

പത്തനംതിട്ട  :  അയ്യപ്പ ക്ഷേത്രങ്ങളിലൂടെ  തീർത്ഥാടനം പൂർത്തീകരിച്ചു മടങ്ങുവാൻ   കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ അവസരമൊരുക്കുന്നു. ബാലകനായി കുളത്തൂപുഴയിലും  യൗവനസ്ഥാനായ അയ്യനെ  ആര്യങ്കാവിലും, ഗൃഹസ്ഥാശ്രമിയായി  അച്ചൻകോവിലും, തൊഴുത് ശ്രീഅയ്യപ്പസ്വാമിയുടെ  പിതൃസ്ഥാനീയർ എന്ന് വിശ്വസിക്കപ്പെടുന്ന ...
- Advertisment -

Most Popular

- Advertisement -