തിരുവല്ല : വൈഎംസിഎ തിരുവല്ല സബ് റീജിയൻ മാർത്തോമാ റസിഡൻസ് സ്കൂൾ എന്നിവയുടെ അഭിമുഖത്തിൽ യോഗ ദിനം ആചരിച്ചു .തിരുവല്ല സബ് റീജിയൻ സ്പോർട്സ് ആൻഡ് ഗെയിംസ് ചെയർമാൻ കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. യോഗാചാര്യൻ എംജി ദിലീപ് മുഖ്യാതിഥിയായി യോഗ ക്ലാസ്സ് നേതൃത്വം നൽകി. ജോ ഇലഞ്ഞിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി.മാർത്തോമാ റസിഡന്റിൽ പ്രിൻസിപ്പൽ രഞ്ജി മാത്യു , നന്ദന രാജഗോപാൽ, അനീറ്റ സൂസൻ ജോൺ,അലസ്റ്റർ ജേക്കബ് എന്നിവർ പ്രസംഗിച്ചു, എം ജി ദിലീപിന്റെ പ്രത്യേക യോഗ പ്രോഗ്രാം നടത്തി