ടെഹ്‌റാൻ : ആഭ്യന്തര കലാപത്തെ തുടർന്ന് യുഎസ് ആക്രമണം നടത്തുമെന്ന ഭീഷണി നിലനിൽക്കെ ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചു .വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ വ്യോമാതിർത്തി അടച്ചത്.ഇറാൻ വ്യോമപാത അടച്ചതോടെ എയർഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മേഖലയിലൂടെയുള്ള തങ്ങളുടെ വിമാനങ്ങൾ മറ്റു റൂട്ടുകളിലൂടെ വഴിതിരിച്ചു വിട്ടതായും റൂട്ട് മാറ്റാൻ കഴിയാത്ത ചില വിമാനങ്ങൾ റദ്ദാക്കുന്നു എന്നും എയർഇന്ത്യ അറിയിച്ചു






