ടെൽഅവീവ് : കടൽമാർഗം ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ്, യുറോപ്യൻ പാർലമെന്റ് അംഗം റിമ ഹസ്സൻ ഉൾപ്പെടെ 12 പേരുടെ സംഘത്തെ ഇസ്രായേൽ അറസ്റ്റ് ചെയ്തു.പലസ്തീൻ അനുകൂല ചാരിറ്റി സംഘടനയായ ഫ്രീഡം ഫ്ലോട്ടിലയുമായി കൈകോർത്ത് ഗാസയിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനാണ് സംഘം ഇറ്റാലിയൻ ദ്വീപായ സിസിലിയിൽ നിന്ന് ഗാസയിലേക്ക് കപ്പലിൽ പുറപ്പെട്ടത്. കപ്പൽ ഇന്ന് പുലർച്ചെ ഇസ്രായേൽ സമുദ്രാതിർത്തിക്ക് അടുത്തെത്തിയപ്പോൾ ഇസ്രയേലി കമാന്‍റോ സംഘം വളയുകയായിരുന്നു.