ന്യൂഡൽഹി : പലസ്‌തീനിലെ ഹമാസിനെ ഭീകര സംഘടനയായി ഇന്ത്യ പ്രഖ്യാപിക്കണമെന്ന് അഭ്യർഥിച്ച് ഇസ്രേയൽ .പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയിബയുമായുള്ള ഹമാസിന്റെ വർധിച്ചുവരുന്ന ബന്ധങ്ങൾ ഇരു രാജ്യങ്ങൾക്കും ഒരു പോലെ ഭീഷണിയാണ്. ഇന്ത്യയ്ക്കും ഇസ്രായേലിനും ഒരു പൊതു ശത്രുവുണ്ടെന്നും ഇസ്രേയൽ ചൂണ്ടിക്കാട്ടി . ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള മറ്റ് ഭീകര സംഘടനകളുമായും ഹമാസ് ശക്തമായ ബന്ധം വളർത്തുകയാണെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകി. 2023 ൽ ലഷ്‌കർ-ഇ-തൊയ്‌ബയെ ഇസ്രയേൽ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.






