ന്യൂഡൽഹി : ഇസ്രായേൽ -ഇറാൻ സംഘർഷത്തെത്തുടർന്നു ഇറാൻ വ്യോമാതിർത്തി അടച്ചു. ഇതോടെ 16 ഓളം എയർ ഇന്ത്യാ വിമാനങ്ങളെ വഴിതിരിച്ച് വിടുകയോ പുറപ്പെട്ട വിമാന താവളങ്ങളിലേക്ക് തന്നെ മടക്കി അയക്കുകയോ ചെയ്തു. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ലണ്ടനിലേക്കും ന്യൂയോർക്കിലേക്കുമുള്ള നിരവധി വിമാന സർവീസുകളെയാണ് സംഘർഷം ബാധിച്ചിരിക്കുന്നത് .മുംബൈയില്‍ നിന്ന് ലണ്ടിനിലേക്ക് പുറപ്പെട്ട എഐസി 129 എയര്‍ ഇന്ത്യ വിമാനമാണ് ആദ്യം തിരിച്ചുവിളിച്ചത്. വഴിതിരിച്ചുവിടുന്നതോ മടങ്ങുന്നതോ ആയ16 വിമാനങ്ങളെ സംബന്ധിച്ച വിവരങ്ങൾ എയര്‍ ഇന്ത്യ പുറത്തു വിട്ടു.