ബെംഗളൂരു : സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായി ഉപഗ്രഹങ്ങളെ വേർപ്പെടുത്തുന്ന അൺഡോക്കിംഗ് വിജയകരമായി പൂർത്തിയാക്കി ഇസ്രോ.രണ്ട് ഉപഗ്രഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഡോക്കിംഗും അവയെ വേർപ്പെടുത്തുന്ന അൺഡോക്കിംഗും ചേർന്നതാണ് ഇസ്രോയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണ ദൗത്യമായ സ്പേഡെക്സ്. ഇന്നു രാവിലെ 9 മണിക്കുശേഷമാണ് ഉപഗ്രഹങ്ങളുടെ അണ്‍ഡോക്കിങ് പൂർത്തിയായത്.
ഡിസംബർ 30നായിരുന്നു SDX-01, SDX-02 എന്നീ ഉപഗ്രഹങ്ങളുമായുള്ള സ്പേഡെക്സ് ദൗത്യം PSLV C60 റോക്കറ്റിൽ വിക്ഷേപിച്ചത്. ജനുവരിയിൽ ഡോക്കിംഗ് പ്രക്രിയ വിജയകരമായി നടത്തിയിരുന്നു. ബഹിരാകാശ നിലയം സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള രാജ്യത്തിന്റെ ഭാവി പദ്ധതികൾക്ക് ദൗത്യം കരുത്തേകും.