Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഅയിരൂരിൽ നഴ്സിങ്...

അയിരൂരിൽ നഴ്സിങ് കോളജ് തുടങ്ങാൻ തീരുമാനം

കോഴഞ്ചേരി : അയിരൂരിൽ നഴ്സിങ് കോളജ് തുടങ്ങാൻ തീരുമാനം. നോളജ് വില്ലേജിൻ്റെ ഭാഗമായി അയിരൂരിലെ ഐഎച്ച്ആർഡി കോളജ് ക്യാംപസിലാണ് നഴ്സിങ് കോളജ് തുടങ്ങുന്നത്. പ്രാരംഭ നടപടി എന്ന നിലയിൽ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി.

രണ്ടാം ഘട്ടമായി കേരള നഴ്സിങ് ആൻഡ് മിഡ് വൈഫറി കൗൺസിലും ആരോഗ്യ സർവകലാശാലയും പിന്നീട് നഴ്സിങ് കൗൺസിലും പരിശോധന നടത്തും. ഇതിന് ശേഷമേ നഴ്സിങ് കോളജിന് അംഗീകാരം ലഭിക്കൂ. ഇതിനായി രൂപരേഖ അടക്കമുള്ള നടപടികൾ ഉടൻ തയ്യാറാക്കുമെന്ന് പ്രമോദ് നാരായണൻ എം എൽ എ പറഞ്ഞു.

നഴ്സിങ് കോളേജിനായി അയിരൂരിൽ പഞ്ചായത്ത് 3 ഏക്കർ സ്ഥലം കൂടി കൈമാറും. ലാബ്,ഹോസ്റ്റൽ, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങൾ ഘട്ടം ഘട്ടമായി നിർമിക്കാനാണ് നിലവിലെ തീരുമാനം. സംസ്ഥാനത്ത് 3 നഴ്സിങ് കോളേജുകൾ അനുവദിച്ചതിലാണ് ഒന്ന് അയിരൂരിന് ലഭിച്ചത്. കെട്ടിട നിർമാണം, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായി എം എൽഎ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, ഏജൻസികളുടെ സഹായം, സിഎസ്ആർ ഫണ്ട് എന്നിവ സമാഹരിക്കാൻ തീരുമാനമായതായും എം എൽ എ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എടത്വ പള്ളിയില്‍  ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിച്ചു

എടത്വ: ജനസഹസ്രങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി എടത്വ പള്ളിയില്‍  ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിച്ചു. തിരുനാളിനു കൊടിയേറിയതിന്റെ ഏഴാം ദിവസമായ ഇന്ന് രാവിലെ 5.45 ന് ഫാ. അലന്‍ വെട്ടുകുഴിയുടെ കാര്‍മികത്വത്തില്‍...

അർത്തുങ്കൽ പള്ളിപ്പെരുന്നാൾ:  സുഗമമായ നടത്തിപ്പിന് ഏകോപനത്തോടെ  പ്രവർത്തിക്കണം -മന്ത്രി പി പ്രസാദ്

ആലപ്പുഴ: ജനുവരി 10 മുതൽ 27 വരെ നടക്കുന്ന അർത്തുങ്കൽ പള്ളിപ്പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് സർക്കാരിൻറെ വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിച്ച് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. പെരുന്നാളിന്...
- Advertisment -

Most Popular

- Advertisement -