പോർട്ട് മൊറെസ്ബി:വെള്ളിയാഴ്ച പാപ്പുവ ന്യൂഗിനിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടായിരത്തോളം പേർ മണ്ണിനടിയിൽപ്പെട്ടതായി യുഎൻ റിപ്പോർട്ട്. എൻഗ പ്രവിശ്യയിലെ കാവോകലാം ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് മുൻഗ്ലോ പർവത്തിന്റെ ഒരു ഭാഗം ഇടിഞ്ഞത്. മണ്ണിടിച്ചിൽ ഇപ്പോഴും തുടരുകയാണെന്നും രക്ഷാപ്രവർത്തകരുടെ ജീവന് പോലും ഭീഷണിയുണ്ടെന്നുമാണ് റിപ്പോർട്ട് . പാപ്പുവ ന്യൂഗിനി രക്ഷാപ്രവർത്തനത്തിന് മറ്റു രാജ്യങ്ങളുടെ സഹായം യുഎന്നിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.