Monday, February 3, 2025
No menu items!

subscribe-youtube-channel

HomeNewsഅഞ്ചു കുഴി...

അഞ്ചു കുഴി ജനവാസ മേഖലയ്ക്ക് സമീപം കടുവയെ കണ്ടതായി സംശയം

പത്തനംതിട്ട: തണ്ണിത്തോട് അഞ്ചു കുഴി ജനവാസ മേഖലയ്ക്ക് സമീപം കടുവയെ കണ്ടതായി സംശയം. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ അഞ്ചുകുഴി വനാതിർത്തിയോട് ചേർന്നുള്ള താമസക്കാരാണ് കടുവയെ കണ്ടതായി പറയുന്നത്. അഞ്ചു കുഴി താന്നിനിൽക്കും കാലായിൽ അനിരുദ്ധൻ്റ ഭാര്യ വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ വനത്തിലൂടെയുള്ള അഞ്ചു കുഴി – കുടപ്പനക്കുളം റോഡ് കുറുകെ കടുവ കടന്ന്  പോകുന്നതായി കണ്ടത്.

സംഭവം അറിയിച്ചതിനെ തുടർന്ന് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യേഗസ്ഥർ സ്ഥലത്ത് എത്തി പരിശേധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വനപാലകരുടെ നീരിക്ഷണത്തിലാണ് ഇപ്പോൾ പ്രദേശം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല വിമാനത്താവള പദ്ധതിയ്ക്ക് പുതിയ വിജ്ഞാപനം പുറത്തിറക്കാൻ സർക്കാർ ശ്രമം തുടങ്ങി

പത്തനംതിട്ട : നിർദ്ദിഷ്ഠ ശബരിമല വിമാനത്താവള പദ്ധതിയ്ക്ക് ഇനി പുതിയ വിജ്ഞാപനം പുറത്തിറക്കാൻ സർക്കാർ ശ്രമം തുടങ്ങി. ഇതിനായി സംസ്ഥാന വ്യവസായ വികസന കോർപറേഷനുമായി സർക്കാർ ചർച്ച തുടങ്ങിയതായി സൂചന ലഭിച്ചു. പരിസ്ഥിതി -...

ഗുകേഷിനും മനു ഭാക്കറിനുമടക്കം 4 പേർക്ക് ഖേൽരത്ന

ന്യൂഡൽഹി : ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നാല് പേർക്കാണ് ലഭിക്കുക. ഷൂട്ടിങ് താരം മനു ഭാകർ, ചെസ് താരം ഡി. ഗുകേഷ്, ഹോക്കി...
- Advertisment -

Most Popular

- Advertisement -