Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവയറ്റിൽ കുടുങ്ങിയത്...

വയറ്റിൽ കുടുങ്ങിയത് കത്രികയല്ല; ശസ്ത്രക്രിയ നടത്തിയത് ഞാനല്ല- ഡോ.ലളിതാംബിക

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയിൽ വീട്ടമ്മയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ല മസ്കിറ്റോ എന്നുള്ള ചെറിയ ഉപകരണമാണെന്ന് ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ.ലളിതാംബികയുടെ വിശദീകരണം.ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് 100 ശതമാനം ഉറപ്പോടെ പറയാൻ കഴിയുമെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

രോഗിയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ലെന്നും മസ്‌കിറ്റോയെന്ന വളരെ ചെറിയ സാധനമാണെന്നും ശസ്ത്രക്രിയ ഉപകരണം അകത്തുപോയി 50 വർഷം കഴിഞ്ഞാലും ഒന്നും സംഭവിക്കില്ലെന്നും ഡോക്ടർ പറഞ്ഞു.പരാതിപ്പെട്ട രോഗി മുൻപും ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്. അപ്പോൾ ഉപകരണം അകത്തുപോയതാകാം.രോഗിക്ക് നിരന്തരമായി അനുഭവപ്പെട്ട വേദനയ്ക്ക് കാരണം ഉപകരണമല്ല, മറിച്ച് യൂറിനറി സ്റ്റോൺ ആണെന്ന് അൾട്രാസൗണ്ട് പരിശോധനയിൽ കണ്ടെത്തിയതായും ഡോക്ടർ വിശദീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹർജി നൽകി. അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് ആരോപിച്ച് ഭാര്യ മഞ്ജുഷയാണ് തലശേരി സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്....

തദ്ദേശസ്ഥാപന വോട്ടർപട്ടിക : എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ

തിരുവനന്തപുരം : സെപ്തംബർ 29 ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ട 2,83,12,458 വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും. ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ...
- Advertisment -

Most Popular

- Advertisement -