തിരുവനന്തപുരം: കേന്ദ്ര റെയിൽവേ മന്ത്രാലയം തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് (ട്രെയിൻ നമ്പർ 12082) കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു. ചങ്ങനാശ്ശേരിയിൽ നിന്നുള്ള ട്രെയിനിന്റെ ഫ്ലാഗ് ഓഫ് 2025 ഒക്ടോബർ 09 ന് വൈകുന്നേരം 04:15 ന് നടക്കുന്ന പരിപാടിയിൽ കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ്ജ് കുര്യൻ നിർവ്വഹിക്കും.
ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം 5.03 എത്തുന്ന ട്രെയിനിന് സ്വീകരണം നൽകും തുടർന്ന് കേന്ദ്ര സഹമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി, ജോസ് കെ മാണി എംപി, ജോബ് മൈക്കിൾ എംഎൽഎ, ചങ്ങനാശ്ശേരി മുൻസിപ്പൽ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ തുടങ്ങിയവർ പങ്കെടുക്കും