Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNews‘ജാനകി വി....

‘ജാനകി വി. V/S സ്റ്റേറ്റ് ഓഫ് കേരള’ 17-ന് തിയേറ്ററുകളിലെത്തും

തിരുവനന്തപുരം : സെൻസർ ബോർഡുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങൾക്ക് ശേഷം ‘ജെ.എസ്.കെ’ സുരേഷ് ഗോപി  ചിത്രം ജൂലൈ  17-ന് റിലീസിനെത്തുന്നു. ‘ജാനകി വി. V/S സ്റ്റേറ്റ് ഓഫ് കേരള’ എന്ന പേരിലാണ് ചിത്രം പ്രദർശനത്തിനെത്തുക. സെൻസർ ബോർഡിന്റെ നിർദ്ദേശപ്രകാരം ചിത്രത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സംവിധായകൻ ഉൾപ്പെടെയുള്ളവർ സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റീ എഡിറ്റ് ചെയ്ത പതിപ്പാണ് പ്രദർശനത്തിന് എത്തുന്നത്.

സിനിമയ്‌ക്ക് കഴിഞ്ഞദിവസം സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചു. സെൻസറിങ് നടപടികൾ പൂർത്തിയാക്കി U/A 16 സർട്ടിഫിക്കറ്റോടുകൂടിയാണ് ജെ.എസ്.കെ എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിലിൽ ‘ജാനകി’ എന്നത് ‘ജാനകി വി.’ എന്ന് മാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശിച്ചിരുന്നു. ഇടവേളയ്‌ക്ക് മുൻപുള്ള പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള സംഭാഷണത്തിലെ രണ്ടരമിനിറ്റ് നീളുന്ന ഭാഗത്ത് ഏഴിടത്ത് ‘ജാനകി’ എന്ന പേര് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

മ്യൂട്ട് ചെയ്ത ഭാഗങ്ങൾ സിനിമയെ എത്രത്തോളം ബാധിക്കുമെന്ന് കണ്ടാലെ പറയാനാകൂവെന്ന് സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ട്രൂ മെഡ് ലാബ് – മെഡിക്കൽ ലബോറട്ടറിയുടെ ഉദ്ഘാടനം നടന്നു

തിരുവല്ല: മുത്തൂർ സഹകരണ ബാങ്ക് കെട്ടിടത്തിൽ നീതി നിരക്കിൽ പ്രവർത്തിക്കുന്ന " ട്രൂ മെഡ് ലാബ് "  മെഡിക്കൽ ലബോറട്ടറിയുടെ ഉദ്ഘാടനം മാത്യു റ്റി തോമസ് എം.എൽ.എ നിർവ്വഹിച്ചു.  ഫ്രാൻസിസ് വി ആന്റണി,...

പോലീസ് സ്റ്റേഷനിൽ ദലിത് സ്ത്രീയെ മാനസിക പീഡനത്തിനിരയാക്കിയ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം : പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദലിത് സ്ത്രീയെ മാനസിക പീഡനത്തിനിരയാക്കിയ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു. എസ്ഐ പ്രസാദിനെയാണ് സസ്‌പെൻഡ് ചെയ്തത് . മാല മോഷണം ആരോപിച്ചു ദലിത് സ്ത്രീയെ കള്ളക്കേസിൽ കുടുക്കിയെന്ന...
- Advertisment -

Most Popular

- Advertisement -