Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsജനുവരിയിലെ റേഷന്‍...

ജനുവരിയിലെ റേഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം : ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ (ശനിയാഴ്ച) ആരംഭിക്കും. സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ലഭിക്കില്ല. എന്നാൽ വെള്ള, നീല കാര്‍ഡുകാര്‍ക്ക് റേഷന്‍ വിഹിതത്തില്‍ ആട്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം വെള്ള കാര്‍ഡിന് അധിക വിഹിതം കൂടി ചേര്‍ത്ത് 10 കിലോ അരി ലഭിച്ചിരുന്നു.

ഈ മാസം രണ്ടു കിലോ അരി മാത്രമാകും ലഭിക്കുക. നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം വീതം അരി ജനുവരി മാസത്തില്‍ ലഭിക്കും. കഴിഞ്ഞ മാസം റേഷനു പുറമെ അധിക വിഹിതമായി 5 കിലോ അരി കൂടി ലഭിച്ചിരുന്നു.

2023 ഓഗസ്റ്റിനുശേഷം മുന്‍ഗണനേതര വിഭാഗത്തിന് ആട്ട അനുവദിക്കുന്നത് ആദ്യമാണ്. അതത് താലൂക്കുകളിലെ ലഭ്യത അനുസരിച്ച്‌ കാര്‍ഡ് ഒന്നിന് ഒന്നു മുതല്‍ രണ്ടു കിലോഗ്രാം വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും. എന്‍പിഐ കാര്‍ഡിന് പരമാവധി ഒരു കിലോഗ്രാം ആട്ടയാണ് ലഭിക്കുക.

2026 ജനുവരി-ഫെബ്രുവരി-മാർച്ച്‌ ക്വാർട്ടറില്‍, വൈദ്യുതി ഉള്ള (E) വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകള്‍ക്ക് ആകെ അര ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത (NE) വീടുകളിലെ കാർഡുകള്‍ക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജനവാസ മേഖലയില്‍ കടുവ ഇറങ്ങി : വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൽപ്പറ്റ : വയനാട്ടിലെ ജനവാസ മേഖലയിൽ കടുവ ഇറങ്ങിയതിനാൽ രണ്ട് പഞ്ചായത്തുകളിലെ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു .പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 14, 15 വാർഡുകളിലും,...

കാൽകഴുകൽ ശുശ്രൂഷ ഭക്തി സാന്ദ്രമായി

തിരുവല്ല: വളഞ്ഞവട്ടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിനയത്തിന്റെ സന്ദേശം പകർന്നു കാൽകഴുകൽ ശുശ്രൂഷ നടന്നു. ഇടവകംഗവും കൊല്ലം ഭദ്രാസനാധിപനുമായ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപോലീത്ത മുഖ്യ കർമ്മികത്വം വഹിച്ചു....
- Advertisment -

Most Popular

- Advertisement -