തിരുവല്ല: ജവഹർ ബാൽമഞ്ച് പെരിങ്ങര യൂണിറ്റിൻ്റെ നേതൃത്വത്തിൽ ചിത്രരചനാ, പ്രസംഗ മത്സരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ ഉദ്ഘാടനം നിർവഹിച്ചു. എബ്രഹാം എം ജി അധ്യക്ഷത വഹിച്ചു. സായ എസ് പിള്ള, ശില്പ സൂസൻ, മുഹമ്മദ് സാദിഖ്, സച്ചിൻ കുര്യൻ ഈപ്പൻ, ജോഷ് ജിജി എന്നിവർ പ്രസംഗിച്ചു.
ചിത്രരചന, പ്രസംഗമത്സര വിജയികൾക്കും ക്യാഷ് പ്രൈസും പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു. ഈപ്പൻ കുര്യൻ, ക്രിസ്റ്റഫർ ഫിലിപ്പ്, ഡോ. ജോർജി കെ.ഇ, മുരളി ദാസ്, ജിജി പെരിങ്ങര, രാധാകൃഷ്ണ പണിക്കർ, മനോജ് കളരിക്കൽ, ഈപ്പൻ ചാക്കോ എന്നിവർ നേതൃത്വം നൽകി.






