Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKochiകാട്ടുപോത്തിന്റെ കുത്തേറ്റ...

കാട്ടുപോത്തിന്റെ കുത്തേറ്റ ഝാര്‍ഖണ്ട് സ്വദേശി മരിച്ചു

കൊച്ചി : കാട്ടുപോത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഝാര്‍ഖണ്ട് സ്വദേശി സഞ്ജയ് ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരമാണ് മലക്കപ്പാറയില്‍ വെച്ച് സഞ്ജയിന് നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ യുവാവിന്റെ നട്ടെല്ലിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി റോഡിലൂടെ നടന്നു പോകുമ്പോള്‍ ഓടിവന്ന കാട്ടുപോത്ത് യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .ഉടന്‍തന്നെ അടുത്തുള്ള ടാറ്റാ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി പൊള്ളാച്ചിയിലേക്ക് മാറ്റുകയും ചെയ്‌തു. ഇന്ന് പുലര്‍ച്ചയാണ് പൊള്ളാച്ചി ആശുപത്രിയില്‍ വച്ച് യുവാവ് മരിച്ചത്‌.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടിവെള്ള വിതരണം തടസ്സപ്പെടും

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച ചന്ദനക്കാവ് ഉന്നത ജലസംഭരണികളിലേയ്ക്കും നിലവിലുള്ള വിതരണ ശൃംഖലകളിലേക്കും ജനുവരി 29 ന് നടത്താനിരുന്ന പൈപ്പ് ലൈന്‍ ബന്ധിപ്പിക്കല്‍ പ്രവൃത്തികൾ ചില സാങ്കേതിക കാരണങ്ങളാൽ ജനുവരി...

വയോധികയെ ബലാൽസംഗം ചെയ്ത പ്രതിക്ക് 15 വർഷം കഠിനതടവ്

പത്തനംതിട്ട: വയോധികയെ വീട്ടിൽ അതിക്രമിച്ചകയറി ബലാൽസംഗം ചെയ്ത പ്രതിക്ക് 15 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി. ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ്...
- Advertisment -

Most Popular

- Advertisement -