തിരുവനന്തപുരം: സെൻസർ ബോർഡിനെതിരേ പ്രതിഷേധ സമരം ശക്തമാകുന്നു. ജെഎസ്കെ എന്ന സുരേഷ് ഗോപി ചിത്രത്തിന് പ്രദർശനാനുമതി നൽകാത്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്.
നാളെ രാവിലെ 10-ന് തിരുവനന്തപുരം സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്താനാണ് ഫെഫ്ക തീരുമാനിച്ചിരിക്കുന്നത്. ഫെഫ്‌കയും താര സംഘടന പ്രതിനിധികൾ നിർമ്മാതാക്കളുടെ സംഘടനയും സമരത്തിൽ പങ്കാളികളാകുമെന്നാണ് ലഭിച്ച വിവരം.
ജെ എസ് കെ എന്ന ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രത്തിന്റെ പേരായ ജാനകി എന്നത് നീക്കം ചെയ്യണമെന്ന നിർദേശമായിരുന്നു സെൻസർ ബോർഡ് മുന്നോട്ട് വെച്ചിരിക്കുന്നത്.