Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോടതിവിധി സ്വാഗതാർഹം...

കോടതിവിധി സ്വാഗതാർഹം : ഓർത്തഡോക്സ് സഭ

കോട്ടയം : അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട പുളിന്താനം സെന്റ് ജോണ്‍സ്, മഴുവന്നൂര്‍ സെന്റ് തോമസ്, ഓടക്കാലി സെന്റ് മേരീസ് പള്ളികളും, തൃശൂർ ഭദ്രാസനത്തിൽപ്പെട്ട മംഗലം ഡാം സെന്റ് മേരീസ്, എറിക്കിൻചിറ സെന്റ് മേരീസ്, ചെറുകുന്നം സെന്റ് തോമസ് എന്നീ 6 പള്ളികളും ഏറ്റെടുക്കുവാൻ കളക്ടർമാർക്ക് നിർദേശം നൽകിയ ഹൈക്കോടതിവിധി സ്വാഗതാർഹം എന്ന് ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത.

നിരവധി തവണ കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്നങ്ങൾ ബോധപൂർവ്വം സൃഷ്ടിച്ച് നിയമം നടപ്പിലാക്കുന്നതിനെതിരെ നിലകൊണ്ടവർക്കുള്ള താക്കീതുകൂടിയാണ് കോടതി വിധിയെന്ന് അദ്ദേഹം പറഞ്ഞു.1934 ലെ ഭരണഘടന അനുസരിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഭാഗമാകേണ്ട ദേവാലയങ്ങളിൽ ഇപ്രകാരമുള്ള സംഘർഷതാവസ്ഥ സൃഷ്ടിച്ചവർ ഇനിയെങ്കിലും വസ്തുതകൾ മനസ്സിലാക്കി നിയമ വ്യവസ്ഥയോട് സഹകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക ഫാർമസിസ്റ്റ്സ് ദിനാചരണം 

തിരുവല്ല: കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെയും ഓതറ നസറേത്ത് കോളേജ് ഓഫ് ഫാർമസിയുടേയും കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഫാർമസിസ്റ്റ്സ് ദിനാചരണം ഓതറ നസറേത്ത് ഫാർമസി...

കരുണ നിറച്ച മനസുമായി വീട്ടമ്മയുടെ ഭാഗ്യവില്പന

കോഴഞ്ചേരി: പണമായി നൽകാൻ തൻ്റെ കൈവശമൊന്നുമില്ലെങ്കിലും തൻ്റെ അഞ്ചു ദിവസത്തെ ലോട്ടറി വില്പനയുടെ വരുമാനം വയനാട്ടിലെ ദുരന്തഭൂമിയുടെ പുന: സൃഷ്ടിക്കായി നൽകാൻ ഈ വീട്ടമ്മയും. നാരങ്ങാനം ആലുങ്കൽ ജംഗ്ഷനിൽ ലോട്ടറിക്കച്ചവടം നടത്തുന്ന പരിയാരം മാനമ്പാറയിൽ...
- Advertisment -

Most Popular

- Advertisement -