കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിൽ നവരാത്രിയാഘോഷത്തിന്റെ ഭാഗമായി കച്ഛപി പുരസ്കാരവും, സാരസ്വതം സ്കോളർഷിപ്പും വിതരണം ചെയ്തു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വിതരണോദ്ഘാടനം നിർവഹിച്ചു. കർണാടക സംഗീതജ്ഞ വത്സല ഹരിദാസും മൃദംഗവിദ്വാൻ ഇത്തിത്താനം ജയചന്ദ്രനും കച്ഛപി പുരസ്കാരം ഏറ്റുവാങ്ങി.
പനച്ചിക്കാട് പഞ്ചായത്ത് പരിധിയിലെ പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് പനച്ചിക്കാട് ദേവസ്വം നൽകുന്ന പ്രോത്സാഹനമായ സാരസ്വതം സ്കോളർഷിപ്പും വിതരണം ചെയ്തു. ദേശീയ സംഗീത നൃത്തോത്സവത്തിൽ ശനിയാഴ്ച ചെന്നൈ ആദിത്യ നാരായണൻ്റെ സംഗീത സദസ്സ് അരങ്ങേറി.






