പന്തളം : കാരയ്ക്കാട് സാംസ്കാരിക വേദി (കസവ് ) കേരളത്തിൻ്റെ പ്രിയ കവിയും ഗാന രചയിതാവുമായിരുന്ന വയലാർ രാമവർമ്മയുടെ അൻപതാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പ്രസിഡൻ്റ് കൃഷ്ണകുമാർ കാരയ്ക്കാടിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കവി കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ശ്രീരാജ്. കെ. സ്വാഗതം ആശംസിച്ചു. വി.ആർ സതീഷ് കുമാർ ആമുഖ പ്രഭാഷണം നടത്തി.വയലാർ കവിതകളുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ അഡ്വ.കെ.ആർ .രാജേഷ് കുമാർ, സി.എം. തോമസ്, ടി. കെ. ഇന്ദ്രജിത്ത്, , ബിന്ദു. ആർ. തമ്പി, ഡോ.കീർത്തി വിദ്യാസാഗർ, എന്നിവർ സംസാരിച്ചു.
കെ.എസ്.ഗോപാലകൃഷ്ണക്കുറുപ്പ്, സുമ ഹരികുമാർ, എന്നിവർ ആശംസകളറിയിച്ചു
രാജേഷ്.കെ.രാമകൃഷ്ണൻ, ബാബുരാജ് .എസ്, ചെങ്ങന്നൂർ അശോക് കുമാർ, ടി.ഡി.ശശിധരൻ നായർ, ഷജീവ് .കെ .നാരായണൻ, ഡോ.അഭിജാത് അനിൽകുമാർ, കുമാരി പാർവതി .ശ്രീരാജ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജോയിൻറ് സെക്രട്ടറി സുരേഷ് ബാബു.വി.കെ. കൃതജ്ഞത പ്രകാശിപ്പിച്ചു.






