Thursday, October 23, 2025
No menu items!

subscribe-youtube-channel

HomeSpiritualകവിയൂർ ഗണേശോത്സവം...

കവിയൂർ ഗണേശോത്സവം : വിഗ്രഹ നിമഞ്ജനം മനയ്ക്കച്ചിറ ശ്രീനാരായണ കടവിൽ നടന്നു

തിരുവല്ല: കവിയൂർ ഗണേശോത്സവ നിമഞ്ജന ഘോഷയാത്ര മഹാഗണേശ വിഗ്രഹ നിമഞ്ജനത്തോടെ സമാപിച്ചു. ഞായറാഴ്ച വൈകിട്ട്. 6.30 ന്പലിപ്ര ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് മനയ്ക്കച്ചിറ മണിമലയാറ്റിൽ ശ്രീനാരായണ കൺവെൻഷൻ നഗർ കടവിൽ നിമഞ്ജനത്തോടെയാണ് സമാപിച്ചത്.  ഇതിന് മുന്നോടിയായി മഹാഗണേശ നിമഞ്ജന വിഗ്രഹത്തിൽ കാവുങ്കൽ ശ്രീധർമ്മശാസ്താ ക്ഷേത്ര തന്ത്രിയുടെ  കാർമികത്വത്തിൽ നിമഞ്ജനാനുജ്ഞ പൂജയും ശ്രീധർമ്മാ ശാസ്താ ശ്രീകോവിലിലേക്ക് ദീപ പ്രദിക്ഷണവും നടന്നു.

നാമജപ സംഘങ്ങൾ, വാദ്യഘോഷങ്ങൾ , പുരാണകഥാപാത്ര വേഷങ്ങൾ, നൃത്ത ശൃംഖല എന്നിവ ഗണേശ നിമഞ്ജന ഘോഷയാത്രയ്ക്ക് മിഴിവേകി. മഹാഗണേശ നിമഞ്ജന  വിഗ്രഹത്തിനൊപ്പം 5 മുതൽ  ആരംഭിച്ച പഞ്ചദിന വൃതാനുഷ്ഠാനത്തോടെ ചെറു ഗണേശ വിഗ്രഹങ്ങളുമായി നിരവധി ഭക്തരും നിമഞ്ജന ഘോഷയാത്രയിൽ പങ്ക് ചേർന്നു .

കവിയൂർ ഗണേശോത്സവത്തോടനുബന്ധിച്ച് ഡോ.അഭിജിത്ത് ആനന്ദ് (വൈദ്യം), കവിയൂർ സദാശിവ മാരാർ (വാദ്യം), ഗ്രീഷ്മ ജയകുമാർ (വിദ്യാഭ്യാസം), സജു മോഹൻ (കർഷകൻ) എന്നിവർക്ക് ഗ്രാമശ്രി പുരസ്കാരം നല്കി ആദരിച്ചു.

സംഘാടക സമിതി ഭാരവാഹികളായ ഡോ.ബി.ജി.ഗോകുലൻ, എം.പി. സോമനാഥപണിക്കർ, കെ.ജെ. ശശിധരൻ നായർ, കെ.സി.പ്രദീപ് ചന്ദ് (രക്ഷാധികാരികൾ) കെ.റ്റി. രാജേഷ് കുമാർ (പ്രസിഡണ്ട്) അനൂപ് പിള്ള (ജനറൽസെക്രട്ടറി), അഭിലാഷ്.വി.നായർ (ജനറൽ കൺവീനർ)
മനോജ് പടിഞ്ഞാറ്റുംചേരി, സുനിൽ കച്ചിറമറ്റം (കൺവീനർമാർ)
അഖിൽ മോഹൻ , കെ.എൻ. വിജയൻ പിള്ള, പ്രേം കുമാർ, സരസമ്മ ശ്രീഭവൻ(വൈസ് പ്രസിഡന്റുമാർ) രമേശ് ബാബു, കെ.കെ.മനോജ് , ശ്രീജ കൃഷ്ണൻ, മനീഷ സുനിൽ (ജോ.സെക്രട്ടറിമാർ) വിഷ്ണു ആര്യാട്ട് (ട്രഷറർ), രാഹുൽ ആർ ബാബു (ജോ.ട്രഷർ) എന്നിവർ നേതൃത്വം നൽകി . 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്ത് വർഷത്തിന് ശേഷം ജമ്മുകാശ്മീരിൽ ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ്

ശ്രീനഗർ : പത്ത് വർഷത്തിന് ശേഷം ജമ്മുകാശ്മീരിൽ ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നു .മൂന്ന് ഘട്ടങ്ങളായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമാണ് ഇന്ന്.24 സീറ്റുകളിലേക്കാണ് ഇന്നത്തെ തിരഞ്ഞെടുപ്പ്.24 നിയമസഭാ മണ്ഡലങ്ങളിൽ പതിനാറ് എണ്ണം...

സൂര്യ തിലകം നെറ്റിയിലണിഞ്ഞ് രാംലല്ല

അയോദ്ധ്യ :രാമനവമി ദിനത്തിൽ അയോദ്ധ്യാ രാമക്ഷേത്രത്തിൽ സൂര്യ തിലകം നെറ്റിയിലണിഞ്ഞ് രാംലല്ല.ഉച്ചയ്ക്ക് 12.15 മുതൽ 12.19 വരെയാണ് സൂര്യതിലകം രാമവിഗ്രഹത്തിൽ പതിഞ്ഞത്. ഏഴര സെന്റീമീറ്റർ നീളത്തിലാണ് സൂര്യ കിരണങ്ങൾ രാംലല്ലയുടെ നെറ്റിയിൽ പതിച്ചത്.പതിനായിരക്കണക്കിന്...
- Advertisment -

Most Popular

- Advertisement -