Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeEducationകീം :...

കീം : 79,044 പേർ ആദ്യ ഓൺലൈൻ പരീക്ഷ എഴുതി

തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി നടത്തിയ ‘കീം’ ഓൺലൈൻ പ്രവേശന പരീക്ഷ 79,044 പേർ എഴുതി.ജൂൺ അഞ്ചു മുതൽ പത്തുവരെ ആറു ദിവസങ്ങളിലായിയാണ് പരീക്ഷ നടന്നത് . 5 മുതൽ 9 വരെ എൻജിനിയറിങ് പരീക്ഷയും 10ന് ഫാർമസി പരീക്ഷയുമായിരുന്നു. ഒരു ദിവസം പരമാവധി 18,993 പേർക്ക് പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കിയിരുന്നു.

പരീക്ഷയ്ക്കായി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഒരുക്കിയത് സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ആണ്.വിവിധ ജില്ലകളിലായി 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡൽഹിയിൽ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലും, മുംബൈ, ദുബായ് എന്നിവിടങ്ങളിൽ ഓരോ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടന്നത്.

പ്രവേശന പരീക്ഷ ചരിത്രവിജയമാണെന്നും പരീക്ഷാഫലം എത്രയും വേഗം പ്രസിദ്ധീകരിച്ച് പ്രവേശന നടപടികളിലേക്ക് കടക്കാൻ എൻട്രൻസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 09/05/2024 Karunya Plus KN 521

1st Prize Rs.8,000,000/- PU 815510 (KOZHIKKODE) Consolation Prize Rs.8,000/- PN 815510 PO 815510 PP 815510 PR 815510 PS 815510 PT 815510 PV 815510 PW 815510 PX 815510...

മണ്ഡലകാലം : ഒരു മാസത്തെ തീർത്ഥാടനം സുഗമമെന്ന് ഉന്നതതല യോഗം വിലയിരുത്തൽ

ശബരിമല: ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ സീസൺ ഒരു മാസം പൂർത്തിയാകുമ്പോൾ സുഗമമായ തീർഥാടനകാലം ആയിരുന്നെന്ന് ഞായറാഴ്ച ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. മികച്ച രീതിയിൽ എല്ലാ വകുപ്പുകളും ദേവസ്വവും സഹകരിച്ചതുകൊണ്ടാണ്...
- Advertisment -

Most Popular

- Advertisement -