ചങ്ങനാശ്ശേരി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചങ്ങനാശേരി ഉപജില്ല നേതൃ സംഗമം സംസ്ഥാന സെക്രട്ടറി വർഗ്ഗീസ് ആന്റണി ഉദ്ഘാടനം ചെയ്തു. അധ്യാപകരേയും ജീവനക്കാരെയും വഞ്ചിച്ച സംസ്ഥാന സർക്കാരിനെതിരെ ശക്തമായി പോരാടാൻ ജീവനക്കാർ തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ സർക്കാരിന്റെ ഇരട്ടത്താപ്പു നയങ്ങൾ ജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡി എ നിഷേധിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മാർച്ച് 26 ന് കരിദിനം ആചരിക്കുവാൻ യോഗം തീരുമാനിച്ചു.
ജോമോൻ മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിനു ജോയി, അരുൺ തോമസ്, ബിനു സോമൻ, റിൻസ് വർഗീസ്, എൻ വിനോദ്, ശോഭ ഡി, എൻ ശ്രീകല, ഡി സത്യൻ,എം.ജെ.ജോസുകുട്ടി , ജോബ് ജോസഫ്, റാണിമോൾ മാത്യു, വിജയകുമാരി, മിനി ജോസഫ്,ബിനു ജേക്കബ് എന്നിവർ പ്രസംഗിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്കു വർഗീസ് ആന്റണി ഉപഹാരം നൽകി.