പത്തനംതിട്ട : പെൻഷൻകാർക്ക് നഷ്ടങ്ങളും ദുരിതങ്ങളും ഉണ്ടാക്കി 12-ാം ശബള പരിഷ്കരണ കമ്മീഷനെ നിയമിയ്ക്കാത്തതിൽ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജൂലൈ1 സംസ്ഥാന തലത്തിൽ കരിദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ ട്രഷറിയുടെ മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന സമിതി അംഗം ചെറിയാൻ ചെന്നീർക്കര ഉദ്ഘാടനം ചെയ്തു.ആറൻമുള നിയോജക മണ്ഡലം പ്രസിഡൻ്റ് എം.ചെറുപുഷ്പം അദ്ധ്യക്ഷത വഹിച്ചു.
12-ാം ശമ്പള പരിഷ്കരണത്തിൻ്റെ സമയം കഴിഞ്ഞിട്ടും 11-ാം പരിഷ്കരണത്തിൻ്റെ കുടിശിക തീർത്തിട്ടുമില്ല. 6 ഗഡു ക്ഷാമാശ്വാസം 19% തുക കുടിശികയാണ്.2024 ജൂലൈ 1 ന് നടപ്പിലാക്കേണ്ട 12ാം ശമ്പള പരിഷ്കരണ കമ്മീഷനെ ഒരു വർഷം കഴിഞ്ഞിട്ടും നിയമിയ്ക്കുക പോലും ചെയ്യാതെ നീട്ടികൊണ്ട് പോകുന്നതിൽ യോഗം പ്രതിഷേധിച്ചു.
യോഗത്തിൽ പി.എൻ. വരദരാജൻ,എബ്രഹാം വി.ചാക്കോ,എൻ.എസ്.ജോൺ,പി. ജോൺ,അജയൻ പി.വേലായുധൻ,എലിസബത്ത് തോമസ്,പ്രൊഫ.ബാബു വർഗീസ്,കെ.ആർ.മനോഹരൻ,എം.വി.കോശി,ജോർജ്ജ് ഫിലിപ്പ്, എൻ.സജീവ്കുമാർ, മുഹമ്മദ് മുസ്തഫ,റ്റി.ജി.ജോയികുട്ടി,ഷേർലി തോമസ്, എ.ജി.അബ്രഹാം ,കെ.എസ്.കോശി എന്നിവർ പ്രസംഗിച്ചു






