Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചി സൈബര്‍...

കൊച്ചി സൈബര്‍ തട്ടിപ്പ് ; മുഖ്യപ്രതി അറസ്റ്റിൽ

കൊച്ചി : കൊച്ചി സൈബര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി കൊൽക്കത്തയിൽ അറസ്റ്റിലായി .പശ്ചിമ ബംഗാൾ സ്വദേശിയും  ബംഗാളിലെ യുവമോർച്ച നേതാവുമായ ലിങ്കൺ ബിശ്വാസാണ് പിടിയിലായത്.കാക്കനാട്‌ സ്വദേശിനിയായ റിട്ട. പ്രൊഫസറിൽനിന്ന്‌ 4.12 കോടി രൂപ തട്ടിയെടുത്ത കേസിലാണ്‌ അറസ്‌റ്റ്‌. ഇയാൾക്ക്‌ ചൈനയിലെയും കംബോഡിയയിലെയും സൈബർ തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു.

കേസിൽ മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് മുഹാസിൽ, കെ പി മിഷാബ് എന്നിവരടക്കം 15 പേരെ നേരത്തേ അറസ്‌റ്റു ചെയ്‌തിരുന്നു.  തട്ടിയെടുത്ത പണം ക്രിപ്‌റ്റോ കറൻസിയാക്കിയതായാണ്‌ സംശയം.

ഡൽഹി പൊലീസ്‌ ചമഞ്ഞാണ്‌ റിട്ട. പ്രൊഫസറിൽനിന്ന്‌ പണം തട്ടിയത്‌. ഫോണിൽ ബന്ധപ്പെട്ട്‌ മുഹമ്മദ് മുഹാസിലും കെ പി മിഷാബുമാണ്‌ അറസ്‌റ്റ്‌ ഭീഷണി മുഴക്കിയത്‌. റിട്ട. പ്രൊഫസർ തൃക്കാക്കര പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന്‌ കൊച്ചി സിറ്റി പൊലീസ്‌ കമീഷണർ പുട്ട വിമലാദിത്യയുടെ നിർദേശാനുസരണം സൈബർ എസിപി എം കെ മുരളിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ച്‌ അന്വേഷണം ആരംഭിച്ചു .നഷ്ടമായ തുകയിൽ വലിയ പങ്ക്‌ മലപ്പുറത്തുനിന്ന്‌ പിൻവലിച്ചതായി കണ്ടെത്തിയതിലൂടെ രണ്ടു പ്രതികൾ കുടുങ്ങുകയായിരുന്നു.

തുടർന്ന് ബംഗ്ലാദേശ്‌ അതിർത്തിയായ കൃഷ്‌ണഗഞ്ചിലെത്തി സാഹസികമായി മുഖ്യസൂത്രധാരനെ കുടുക്കുകയായിരുന്നു .കേരളത്തിലെ അമ്പതോളം വെർച്വൽ അറസ്‌റ്റ്‌ ഭീഷണി തട്ടിപ്പുകൾക്കുപിന്നിൽ ഇയാളാണെന്നാണ് സൂചന .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബോബി ചെമ്മണ്ണൂരിന്റെ ജാമ്യം : ഹൈക്കോടതി ഇടപെട്ടു

കൊച്ചി : ജാമ്യം നൽകിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ വിഷയം ഗൗരവമായെടുത്ത് ഹൈക്കോടതി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ‍ പ്രതിഭാഗം അഭിഭാഷകരോട് കോടതി നിര്ദേശിച്ചു . പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ...

ക്രിസ്മസ് – നവവത്സര ആഘോഷം: വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍  ജാഗ്രത പുലര്‍ത്തണം – കെഎസ്‌ഇബി

തിരുവനന്തപുരം: ക്രിസ്മസ് - നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്‌ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ ഒഴിവാക്കി ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം...
- Advertisment -

Most Popular

- Advertisement -